മഹാ തൈപൂയം
മകരമാസത്തിലെ പൂയം നക്ഷത്രത്തിൽ കണ്ണങ്കോട് ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ ആഘോഷമായി മഹാ തൈപ്പൂയം നടത്തപ്പെടുന്നു.
മകരമാസത്തിലെ പൂയം നക്ഷത്രം ലോകമെമ്പാടുമുള്ള ഭക്തജനങ്ങൾ തൈപ്പൂയമായി ആഘോഷിക്കുന്നു. ഭഗവാന്റെ തിരുനാൾ ദിനം ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തൈപ്പൂയത്തിന് മഹാ എന്നൊരു വിശേഷണം കൂടി കണ്ണങ്കോട് ക്ഷേത്രത്തിൽ ചേർത്തിട്ടുണ്ട്. ഭഗവാന്റെ തിരുനാൾ ദിനത്തിന് അത്രയേറെ പ്രാധാന്യമുണ്ട് എന്ന് കണക്കാക്കുന്നതിനുവേണ്ടിയാണ് മഹാ എന്ന വിശേഷണം ചേർത്തിട്ടുള്ളത്. ഇപ്പോൾ മറ്റ് പലക്ഷേത്രങ്ങളും ഇത് പിന്തുടർന്ന് വരുന്നു. 10 ദിവസത്തെ കൊടിയേറ്റ ഉത്സവമാണ് മഹാ തൈപ്പൂയം. പള്ളിവേട്ടയും ആറാട്ടും ഉണ്ട്.
മുഴുവൻ സമയവും അന്നദാനം നടക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണങ്കോട് ക്ഷേത്രം. ഉത്സവ ദിവസങ്ങളിൽ വൈകിട്ട് നടക്കുന്ന ശീവേലി എഴുന്നള്ളിപ്പും വിളക്കും ഭഗവത് സാന്നിധ്യത്തിന്റെ നേർക്കാഴ്ചയാണ്. എട്ടാം ഉത്സവ ദിവസം രാത്രിയിൽ നടക്കുന്ന കള മെഴുത്തും പാട്ടും സർപ്പ ദൈവസാന്നിധ്യത്തിന് ഏറ്റവും വലിയ തെളിവാണ്. പ്രത്യക്ഷ നാഗദൈവങ്ങൾ നിറഞ്ഞൊടി അനുഗ്രഹ വർഷം ചൊരിയുന്നതാണ് കള്ളമെഴുത്തും പാട്ടും. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇതിൽ പങ്കെടുക്കാനായി എത്തിച്ചേരുക. അതുപോലെ ഒമ്പതാം ഉത്സവ ദിവസം വൈകിട്ട് നടക്കുന്ന ചന്ദ്രപ്പൊങ്കാലയും തുടർന്നുള്ള മഞ്ഞ നീരാട്ടും ഈശ്വര വിശ്വാസത്തിന്റെ നേർക്കാഴ്ചയാണ്. മഹാ തൈപ്പൂയ ദിവസം രാവിലെ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ നിന്നും കാവടി ഘോഷയാത്ര ആരംഭിക്കും. വേലുകൾ ശരീരത്തിൽ ധരിച്ച നൂറുകണക്കിന് സ്വാമിമാരും പീലിക്കാവടികളും ഭക്തിയുടെ ഉന്മാദലഹരിയിൽ ഉറഞ്ഞുതുള്ളി ക്ഷേത്രത്തിൽ എത്തിച്ചേരും. കാവടി ഘോഷയാത്ര ദർശിച്ച് സായൂജ്യമടയുന്നതിന് വേണ്ടി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരുക. അന്നേദിവസം വൈകിട്ട് 7 മണിക്ക് അഗ്നിക്കാവടി നടക്കും 10 ടണ്ണോളം പ്ലാവിൻ വിറകാണ് ഇതിനായി വേണ്ടി വരിക. കഠിന വ്രതത്തിലൂടെ ആത്മസമർപ്പണം നടത്തുന്ന അഗ്നിക്കാവടി ദർശിക്കുവാൻ 10000 കണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്
സ്കന്ദ ഷഷ്ഠി
സ്കന്ദഷഷ്ഠി വ്രതം ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ യുദ്ധവിജയത്തിനായി ആചരിക്കപ്പെടുന്ന ഒരു മുഖ്യ ആരാധനയാണ്.
സത്യധർമ്മാദികളെ നശിപ്പിച്ച് ദേവേന്ദ്രദി ദേവന്മാരെ സ്ഥാന ഭ്രഷ്ടരാക്കി അശാന്തിയുടെ ദുർമേഘങ്ങൾ വർഷിച്ച് സംഹാരരുദ്രനായി ആർത്തട്ടഹസിച്ചു.
മൂന്നു ലോകങ്ങളും അടക്കി വാണ താരകസുര ശൂര പത്‌മാസുര നിഗ്രഹത്തിനായി തിരു അവതാരം ചെയ്തതാണ് ശ്രീ സുബ്രഹ്മണ്യസ്വാമി. ബാലകനായ സുബ്രഹ്മണ്യസ്വാമി ഭസ്മാസുരനുമായി യുദ്ധം ചെയ്തപ്പോൾ യുദ്ധം ദീർഘനാൾ നീണ്ടു പോയി. ഭഗവാന്റെ യുദ്ധവിജയത്തിനായി മാതാവായ പാർവതി ദേവി അനുഷ്ഠിച്ച 6 ദിവസത്തെ വ്രതമാണ് സ്കന്ദഷഷ്ടി വ്രതമായി ലോകമെങ്ങും ആചരിച്ചു വരുന്നത്.
സ്കന്ദ ഷഷ്ഠി വ്രതത്തിന്റെ യഥാവിധിയുള്ള അനുഷ്ഠാനത്തിലൂടെ ഉദ്ദിഷ്ടകാര്യശുദ്ധി ജന്മാന്തര ദോഷ പരിഹാരം സൽ സന്താനലബ്ദ്ധി, വിദ്യാവിജയം രോഗാദി ദുരിതശമനം എന്നിവ സിദ്ധിക്കുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സ്കന്ദഷഷ്ടി വ്രതത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി നമ്മുടെ ക്ഷേത്രത്തിൽ എത്തിച്ചേരുക.
ചതയ ദിനം
ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ തിരു അവതാരദിനം, ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ പൂജയും ജയന്തി ഘോഷയാത്രയും നടത്തപ്പെടുന്ന ഒരു പ്രധാന ദിനമാണ്.
ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ തിരു അവതാര ദിനമാണ് ചിങ്ങമാസത്തിലെ ചതയം നക്ഷത്രo. വിശേഷാൽ പൂജാദി കർമ്മങ്ങളും തിരു ജയന്തി ഘോഷയാത്രയും . ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടക്കാറുണ്ട്. . ഭക്തജന പങ്കാളിത്തം ധാരാളമായി ഉണ്ട്
മഹാ സമാധി
ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ലോകമെങ്ങും ഭക്തിസാന്ദ്രമായി ആചരിക്കപ്പെടുന്നു.
ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനമായ കന്നിമാസം അഞ്ചാം തീയതി ലോകമെങ്ങും ഭക്തിനിർഭരമായി ആചരിച്ചു വരുന്നു. നമ്മുടെ ക്ഷേത്രത്തിലും ഭക്തജന പങ്കാളിത്തത്തോടെ വിപുലമായ കഞ്ഞി സദ്യ നടത്താറുണ്ട്. മഹാസമാധി സമയത്തെ സമാധി പൂജ അങ്ങേയറ്റം ഭക്തിസാന്ദ്രമാണ്
മണ്ഡലച്ചിറപ്പ് മഹോത്സവം
ശബരിമല തീർത്ഥാടന കാലത്തോടു കൂടി 41 ദിവസക്കാലം മണ്ഡലച്ചിറപ്പ് മഹോത്സവം എല്ലാ ക്ഷേത്രങ്ങളിലും ഭക്തിനിർഭരമായി ആഘോഷിക്കപ്പെടുന്നു.
ശബരിമല തീർത്ഥാടന കാലവുമായി ബന്ധപ്പെട്ട മണ്ഡലച്ചിറപ്പ് മഹോത്സവം എല്ലാ ക്ഷേത്രങ്ങളിലും വൃശ്ചികം ഒന്നു മുതൽ 41 ദിവസക്കാലം ആഘോഷിച്ചു വരുന്നു. നമ്മുടെ ക്ഷേത്രത്തിലും 41 ദിവസക്കാലം മണ്ഡല ചിറപ്പ് മഹോത്സവം ഭക്തിനിർഭരമായി ആഘോഷിക്കുന്നു
വിനായക ചതുർത്ഥി
വിനായക ചതുർത്ഥി, ഗണപതി ഭഗവാന്റെ അനുഗ്രഹം പ്രാപിക്കുന്നതിനായി ഗുരുവായൂർക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തപ്പെടുന്ന പ്രാധാന്യപ്പെട്ട ദിനമാണ്.
കണ്ണങ്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളിൽ പ്രാധാന്യമേറിയ ദിവസങ്ങളിൽ ഒന്നാണ് വിനായക ചതുർത്ഥി. നൂറുകണക്കിന് നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം ആ മാണ് അന്നേദിവസം രാവിലെ മുതൽ നടക്കുക. . സർവ്വ വിഘ്ന നിവാരണത്തിനും ഗണപതി ഭഗവാന്റെ അനുഗ്രഹ ആശിസ്സുകൾ ലഭിക്കുന്നതിനും വേണ്ടി. ധാരാളം ഭക്തജനങ്ങൾ അന്നേദിവസം ക്ഷേത്രത്തിൽ എത്തി ഗണപതിഹോമത്തിൽ പങ്കെടുക്കാറുണ്ട്
Contact Us
Kannamcodu Sree Subrahmanya Swami Temple, Kannamcodu, Kerala, India - 691538